ഏതാണ് ഒറിജിനൽ ഐപിസി ജനറൽ നേതൃത്വം..? Which one is Original IPC General leadership..?
0 views

ഏതാണ് ഒറിജിനൽ ഐപിസി ജനറൽ കൗൺസിൽ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐപിസി സഭയിൽ പലതരമായ കത്തുകളും നടപടികളും അവകാശ വാദങ്ങളും ഒക്കെ ഉയരുകയാണ്. സഭയ്ക്കുള്ളിലെ രാഷ്ട്രീയ വടംവലികൾ വിശ്വാസികൾക്കിടയിൽ ചെറുതല്ലാത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുമുണ്ട്. ഐപിസി കേരള സ്റ്റേറ്റിനെ ഭിന്നിപ്പിക്കാൻ ഒരു കൂട്ടം നീചന്മാർ കഴിഞ്ഞ ദിവസങ്ങൾ ശ്രമങ്ങൾ നടത്തിയിരുന്നു. ഐപിസി യുടെ നിലവിലുള്ള ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയവർ തന്നെയാണ് സഭകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതും. ഐപിസി യുടെ നിലനില്കുന്ന ഭരണഘടന അനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ സി തോമസ് നയിക്കുന്ന സ്റ്റേറ്റ് സമിതി മാത്രമാണ് ഇന്ത്യൻ പെന്തക്കോസ്തു സഭയുടെ കേരള സ്റ്റേറ്റ്. എന്നാൽ കെ പി കുര്യൻ എന്ന വ്യക്തിയുടെ താല്പര്യങ്ങളും സഭാവിരുദ്ധ നീക്കണങ്ങളും പിൻപറ്റി ഒരു കൂട്ടർ തങ്ങളാണ് ഐപിസി കേരളം സ്റ്റേറ്റ് എന്ന് വ്യർത്ഥ വാദം ഉന്നയിച്ചിരുന്നു. ഇതേ ഗ്രൂപ്പ് തന്നെ ഐപിസി കേരള സ്റേറ്റിനെ തകർക്കുന്നതിന്റെ ഭാഗമായി ഐപിസി മലബാർ സ്റ്റേറ്റ് എന്നൊരു വ്യാജ സമിതി രുപീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്ക് എല്ലാം തന്നെ ഐപിസി ജനറൽ കൗൺസിൽ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. പാസ്റ്റർ കെ സി തോമസ് നയിക്കുന്ന ഐപിസി കേരളം സ്റ്റേറ്റ് മാത്രമാണ് ഔദ്യോഗികം എന്ന് 11/നവംബർ/2026 നു കൂടിയ ഐപിസി ജെനറൽ കൗൺസിൽ വ്യക്തത വരുത്തി.
ഈ ഘട്ടത്തിൽ ആണ് ജെനറൽ കൗൺസിൽ അംഗം പോലും അല്ലാത്തതും ഐപിസി കേരള സ്റ്റേറ്റ് പുറത്താക്കിയതുമായ കെ പി കുര്യൻ സ്വയം ജനറൽ ആക്ടിങ് പ്രസിഡന്റ് ആയിക്കൊണ്ട് തങ്ങളാണ് ജനറൽ കൗൺസിൽ എന്ന വ്യാജ പ്രചരണങ്ങൾ ഫേസ്ബുക്കിലും മാറ്റും അപവാദ പ്രചാരണങ്ങൾ നിത്യ തൊഴിലാക്കിയ ചിലരെ കൂട്ടു പിടിച്ചു കൊണ്ട് വ്യാജ സമ്മതിക്കാർ പ്രചരിപ്പിച്ചത്.
ഇതരണത്തിൽ ഐപിസി സഭയെ നശിപ്പിക്കുന്ന ചിലർ കുമ്പനാട്ട് കേന്ദ്രീകരിച്ചു വരുന്ന കപട വേലകൾ അറിഞ്ഞിട്ടില്ലാത്ത പല വിശ്വാസികളും ആശങ്കയിൽ ആയിട്ടുണ്ട്. യഥാർത്ഥമായ ജനറൽ സമിതി ഏതെന്നു മനസിലാക്കാൻ ഏറ്റവും നല്ല മാർഗ്ഗം കൗൺസിലുകളിൽ പങ്കെടുത്ത ദൈവദാസന്മാർ ആരെല്ലാം എന്നത് മനസിലാക്കിയാൽ മതി.
പാസ്റ്റർമാരായ കെ.സി. ജോൺ, ജേക്കബ് ജോൺ, ഷിബു തോമസ്, തോമസ് ജോർജ്ജ്, ഫിലിപ്പ് പി. തോമസ്, സാം ജോർജ്ജ്, ജോസഫ് വില്യംസ്, ഷാജി ദാനീയേൽ, ജേക്കബ് ജോർജ്ജ്, എബ്രഹാം ഉമ്മൻ, സ്റ്റാൻലി ജോൺ ദാനീയേൽ, ടൈറ്റസ് ഈപ്പൻ, കെ.എസ്. ജോസഫ്, ഡോൺ കുരുവിള, അലക്സ് വെട്ടിക്കൽ, കപ്പമാംമൂട്ടിൽ മാത്തുക്കുട്ടി, സി.വി. വർഗീസ്, തോമസ് കുര്യൻ, ബിജു മാത്യു, ജിജി പോൾ, നോയൽ സാമുവൽ, ഭഗവാൻ ദാസ്, റെജി ഓതറ, സഹോദരന്മാരായ ജോയ് താനുവേലിൽ, സജി പോൾ, രാജൻ ആര്യപ്പള്ളിൽ, വാളകം കുഞ്ഞച്ചൻ എന്നിങ്ങനെ അറുപത്തിനാലോളം ദൈവദാസന്മാർ പങ്കെടുത്ത സമിതിയാണ് ഐപിസി യുടെ ജനറൽ കൗൺസിൽ അംഗീകൃത സമിതി.
മറുവശത്തു തിരുവല്ലയിലും കുമ്പനാടും പരിസര പ്രദേശങ്ങളിലും ഗുണ്ടായിസവും ക്രിമിനൽ ആക്ടിവിക്റ്റികളും അസഭ്യ പ്രയോഗങ്ങളും ആയി നടക്കുന്ന ഒരാളുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് കൗൺസിലിനു തരിമ്പും വിലയോ ആധികാരികതയോ ഉള്ളതല്ല, അങ്ങനെ ഒരാളുടെ കൂടെ കൂടിയവരും അധികാരം മലിന കൂട്ടുകെട്ടിൽ വിലയ്ക്ക് വാങ്ങാം എന്ന് വിചാരിക്കുന്ന തുമ്പു കെട്ട ഇടയന്മാർ ആണ്.





Leave a Comment
Share your thoughts and let's grow together in faith.