വൻ സാമ്പത്തിക അഴിമതി; വൈ റെജിക്ക് എതിരെ നടപടി.
0 views


വൻ സാമ്പത്തിക അഴിമതി;
പാസ്റ്റർ. വൈ റെജിക്ക് എതിരെ നടപടി.
മുളക്കുഴ: സാമ്പത്തിക അഴിമതിയെ തുടർന്ന് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ വൈ റെജിക്ക് എതിരെ നടപടിയെടുക്കാൻ വേൾഡ് മിഷൻ തീരുമാനിച്ചു. വേർഡ് മിഷൻ്റെ തീരുമാനം നവംബർ 10 ന് കൂടിയ പ്രത്യേക കൗൺസിലിൽ സൂപ്രണ്ട് റിപ്പോർട്ട് ചെയ്തു. നവംബർ 17 ന് കൂടിയ കൗൺസിലിൽ സുപ്രണ്ട് നടപടി പ്രഖ്യാപിച്ചു.
ഡിസംബർ 8 ന് പാസ്റ്റേഴ്സ് ഇലക്ട്രലേറ്റിൽ വോട്ട് ഓഫ് കോൺഫിഡൻസ് നടത്തി പാസ്റ്റർ വൈ റെജിയെ പുറത്താക്കും.
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ 9 പേര് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വേൾഡ് മിഷൻ രൂപീകരിച്ച അന്വേഷണ കമ്മീഷൻ സെപ്റ്റംബർ 14,15,16 തീയതികളിൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ സിറ്റിംഗ് നടത്തിയിരുന്നു. അന്വേഷണ കമ്മീഷൻ നടത്തിയ പരിശോധനയിൽ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി എന്നാണ് റിപ്പോർട്ട്.
ടെൻഡർ വിളിക്കാതെ കോൺട്രാക്ടർ അജി കുളങ്ങരയ്ക്ക് പണികൾ നൽകിയ ഇനത്തിൽ - 65 ലക്ഷം, ഓവർസീയറുടെ സഹോദരൻ്റെ പേരിൽ(ദൈവസഭ യ്ക്ക് എന്ന വ്യാജേന) വസ്തു വാങ്ങാൻ - 21 ലക്ഷം, ദൈവസഭയുടെ അക്കൗണ്ടിൽ തിരിമറി നടത്തിയത് - 7.9 ലക്ഷം, വ്യാജരേഖ നൽകി പണം തട്ടിയത് - 1.5 ലക്ഷം, നിയമവിരുദ്ധമായി വിദേശത്ത് നിന്നും കൈപ്പറ്റിയ പണം - 46 ലക്ഷം. മൊത്തം, 141.4 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്.
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ 9 പേരാണ് അഴിമതിക്ക് എതിരെ രംഗത്ത് വന്നത്. ബാക്കി ആറ് കൗൺസിൽ അംഗങ്ങൾ ഓവർസിയർക്ക് പിന്തുണ നൽകി. അസിസ്റ്റൻ്റ് ഓവർസിയർ, ഗവേണിംഗ് ബോഡി അംഗങ്ങൾ എന്നിവരും ഓവർസിയറെ പിന്തുണച്ചു. എല്ലാ ഭീഷണികളെയും അതിജീവിച്ചു കൊണ്ട് 9 പേര് നടത്തിയ പോരാട്ടമാണ് ഫലം കണ്ടത്





Leave a Comment
Share your thoughts and let's grow together in faith.