ഐപിസി മലബാർ വ്യാജ സ്റ്റേറ്റ് പൊളിയുന്നു.
0 views

ഐപിസി മലബാർ വ്യാജ സ്റ്റേറ്റ് പൊളിയുന്നു.
നിലമ്പൂർ: ഐപിസി നിലമ്പൂർ സൗത്ത് സെന്റർ, മലബാറിൽ ചിലർ ഭരണഘടനാ വിരുദ്ധമായി തട്ടിക്കൂട്ടിയ വ്യാജ മലബാർ സ്റ്റേറ്റുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ഈ തീരുമാനം തങ്ങളുടെ മിനുട്സിൽ രേഖപ്പെടുത്തി. ഐപിസി നിലമ്പൂർ സൗത്ത് സെന്ററിലെ ശുശ്രൂഷകന്മാർ ചേർന്നാണ് തീരുമാനം എടുത്തത്.
മലബാറിൽ വ്യാജ നുകം ഉപയോഗിച്ച് സെന്ററിന്റെ തീരുമാനങ്ങൾക്ക് എതിരായി സൗത്ത് സെന്റർ പാസ്റ്റർ ആയി ബിജോയ് കുര്യാക്കോസ് ചുമതലയേൽക്കുവാൻ ശ്രമിച്ചു കൊണ്ട് പ്രചരണങ്ങൾ നടത്തിയിരുന്നു. മലബാർ സ്റ്റേറ്റ് സമിതിയുമായി യാതൊരു ബന്ധവും വേണ്ടെന്നു തീരുമാനിക്കാൻ സെന്ററിലെ ശുശ്രൂഷകർ നിർബന്ധിതരായതും ഈ ഘട്ടത്തിലാണ്.
വത്സൻ എബ്രഹാമിന്റെ മരണത്തിനു മുമ്പ് ഐപിസി കേരള സ്റ്റേറ്റിനെ ഭിന്നിപ്പിക്കുവാൻ തട്ടിക്കൂട്ടിയ സമിതിയാണ് ഐപിസി മലബാർ വ്യാജ സ്റ്റേറ്റ്. അദ്ദേഹത്തിന്റെ മരണ ശേഷം അടക്കത്തിനു മുമ്പ് മലബാർ സ്റ്റേറ്റ് സമ്മതിയിൽ നിന്ന് പാസറ്റഴ്സ് ഒന്നടങ്കം വിട്ടുമാറുകയും ചെയ്യുന്നു.





Leave a Comment
Share your thoughts and let's grow together in faith.