പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം (74) നിത്യതയിൽ
0 views
കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം (74) അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നവംബർ 4 ബുധനാഴ്ച വൈകീട്ടാണ് അന്തരിച്ചത്. ഐപിസി സ്ഥാപക നേതാക്കളിൽ ഒരാളായ പാസ്റ്റർ കെ.ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി.എസ്. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകനുമാണ്.

ഇന്ത്യ ഗോസ്പൽ ഔട്ട്റീച്ച് സ്ഥാപകനും പ്രസിഡന്റുമായ അദ്ദേഹം ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായും 2019 മുതൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചു.





Leave a Comment
Share your thoughts and let's grow together in faith.
1 comment
12s