Pastor Baby Varghese Suspended from Indian Pentecostal Church of God
0 views

പാസ്റ്റർ ബേബി വർഗീസിനെ ഐപിസി യിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
അധികാര ദുർവിനിയോഗം നടത്തി ഐപിസി കൗൺസിൽ അംഗം പോലും അല്ലാത്ത കെ. പി. കുര്യൻ എന്ന സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആളിനെ ജനറൽ പ്രസിഡന്റ് ആയി നിയമവിരുദ്ധ നിയമനം നടത്തിയതാനാണ് ജനറൽ കൗൺസിൽ നടപടി എടുത്തത്. പാസ്റ്റർ വത്സൻ എബ്രഹാമിന്റെ മരണാനന്തരം, സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനു മുമ്പ്, സമയനം പാലിക്കാതെയും, ജനറൽ കൗൺസിലുമായി ആലോചിക്കാതെയും സഭാ വിരുദ്ധമായി നടത്തിയ ബേബി വർഗീസിന്റെ ചെയ്തികളെ കൗൺസിൽ ഒന്നടങ്കം അപലപിച്ചു.
11/Nov/ 2026 ന് കൂടിയ ഇന്ത്യൻ പെന്തക്കൊസ്തു ദൈവസഭയുടെ ജനറൽ കൗൺസിൽ ഐക്യകണ്ഠമായിട്ടാണ് ബേബി വർഗീസിനെ പുറത്താക്കുവാനുള്ള തീരുമാനം കൈക്കൊണ്ടത്.





Leave a Comment
Share your thoughts and let's grow together in faith.